വായനാമത്സര വിജയികൾ
കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ വിവിധ വായനാമത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. അഖിലകേരള വായനാമത്സരത്തിൽ കാടാച്ചിറ ഹയർസെക്കൻഡറി സ്‌കൂളിലെ പി. നേഹ ഒന്നാം സ്ഥാനം നേടി. ചെമ്പിലോട് ഹയർസെക്കന്ററി സ്‌കൂളിലെ ടി.കെ. അൻജിത രണ്ടാം സ്ഥാനവും അഴീക്കോട് ഹൈസ്‌കൂളിലെ എം.പി. ഫാത്തിമ മൂന്നാം സ്ഥാനവും നേടി. 16-25 വയസ്സ് വരെയുള്ള മുതിർന്നവരുടെ വായനാമത്സരം വിഭാഗം ഒന്നിൽ വി. അഞ്ജന (സംസ്‌കാര വായനശാല ആൻഡ് ഗ്രന്ഥാലയം), പി.വി. പ്രജുൽ (ഇരിവേരി നെസ്റ്റ് ലൈബ്രറി), എൻ. അശ്വന്ത് (ഗാന്ധിസ്മാരക വായനശാല ആൻഡ് കെ.സി.കെ.എൻ ലൈബ്രറി.) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. 26 വയസ്സിന് മുകളിൽ മുതിർന്നവരുടെ വായനാമത്സരം വിഭാഗം രണ്ടിൽ കെ. സുരേഖ (സമദർശിനി വായനശാല) ഒന്നാമതായി. പി.പി. സജിത്ത് (വിജ്ഞാനദായിനി, കുറ്റിക്കകം) രണ്ടും കെ.വി. ഷീബ (പൊതുജന വായനശാല, മുണ്ടയോട്) മൂന്നും സ്ഥാനം നേടി.
- Log in to post comments