Skip to main content

ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം

 

ഖരമാലിന്യ സംസ്കരണം,  ബയോമെഡിക്കൽ മാലിന്യ സംസ്കരണം എന്നിവയുടെ ഭാഗമായി പരിശോധനകൾ നടത്തുന്നതിന്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പാലക്കാട് ജില്ലാ ഓഫീസിൽ ടെക്നിക്കൽ അസ്സിസ്റ്റന്റിനെ നിയമിക്കുന്നു. നാലുമാസ കാലയളവിലേക്കാണ് നിയമനം. യോഗ്യത : സിവിൽ/ കെമിക്കൽ/എൻവയോൺമെൻ്റൽ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ 50 ശതമാനത്തിൽ കുറയാത്ത ബി.ടെക് ബിരുദം. പ്രായപരിധി : 40 വയസ്സ്. പ്രതിമാസം 25,000 രൂപയാണ് വേതനം. പാലക്കാട് ജില്ലാ പഞ്ചായത്തിനു സമീപം പ്രവർത്തിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസിൽ വച്ച് ജനുവരി ഒമ്പതിന് രാവിലെ 10.30 ന് വാക് ഇൻ ഇൻ്റർവ്യൂ നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ,  ആറു മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഇൻ്റർവ്യൂവിന് സഹിതം ഹാജരാവണം. 

date