ഓഫീസ് അസിസ്റ്റൻ്റ് താൽക്കാലിക നിയമനം
വനിത ശിശുവികസന വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെൻ്ററിൽ ഓഫീസ് അസിസ്റ്റൻ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനിൽ താൽകാലിക നിയമനം നടത്തുന്നു. ഏതെങ്കിലും ബിരുദവും കമ്പ്യൂട്ടർ / ഐടി ഡിപ്ലോമയും, ഡാറ്റാ മാനേജ്മെൻ്റ്, പ്രോസസ് ഡോക്യുമെൻ്റേഷൻ, വെബ് അധിഷ്ഠിത റിപ്പോർട്ടിങ്ങ് ഫോർമാറ്റുകൾ, സർക്കാർ/ സർക്കാരിതര / ഐ ടി അധിഷ്ഠിത സ്ഥാപനങ്ങളുമായി സംസ്ഥാന തലത്തിലോ ജില്ലാ തലത്തിലോ വിഡിയോ കോൺഫറൻസിങ്ങ് എന്നിവയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പരിചയവുമാണ് യോഗ്യത. 25 നും 45 നും ഇടയിൽ പ്രായമുള സ്ത്രീകൾക്ക് അപേക്ഷിക്കാം. തദ്ദേശവാസികൾക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ, എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 18 ന് ഉച്ചയ്ക്ക് 1 ന് കളക്ടറേറ്റിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെൻ്റർ വീഡിയോ കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0487 2367100
- Log in to post comments