Post Category
മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളുടെ ന്യായവേതനം പുതുക്കൽ: യോഗം നാളെ
മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളുടെ ന്യായവേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം നാളെ (ജനുവരി 8) രാവിലെ 11 ന് തൃശൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ ചേരും. യോഗത്തില്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വ്യവസായവുമായി ബന്ധപ്പെട്ട തൊഴിലാളികളും, ട്രേഡ് യൂണിയന്‍ പ്രതിനിധികളും, തൊഴിലുടമ പ്രതിനിധികളും, ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments