Post Category
തീയതി ദീർഘിപ്പിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ് ആർ സി കമ്മ്യൂണിറ്റി കോളജ് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിങ് കോഴ്‌സിന് ഓൺലൈനായി അപേക്ഷിക്കാനുളള തീയതി ജനുവരി 31 വരെ ദീർഘിപ്പിച്ചു. യോഗ്യത: ബിരുദം. വിദൂര വിദ്യാഭ്യാസരീതിയിൽ നടത്തുന്ന കോഴ്‌സിന് ഒരു വർഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസുകൾ, പ്രാക്ടിക്കൽ ട്രെയിനിങ് എന്നിവ കോഴ്‌സിൽ ചേരുന്നവർക്ക് ലഭിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരം www.srccc.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ജില്ലയിലെ പഠനകേന്ദ്രം : മരിയൻ വൊക്കേഷണൽ ട്രെയിനിങ് സെന്റർ, കത്തീഡ്രൽ-അക്കരപ്പളളി റോഡ്, കാഞ്ഞിരപ്പളളി പി.ഒ, കോട്ടയം - 686507. ഫോൺ: 9496572687, 9744490977.
date
- Log in to post comments