Skip to main content

ജൈവമാലിന്യ സംസ്‌ക്കരണ ഉപാധികളുടെ സർവേയ്ക്കു തുടക്കം

 മാലിന്യമുക്തനവകേരളം കാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ ഗാർഹിക കമ്മ്യൂണിറ്റിതല ജൈവമാലിന്യ സംസ്‌ക്കരണ ഉപാധികളുടെ പ്രവർത്തന ക്ഷമത സംബന്ധിച്ച സർവേ ആരംഭിച്ചു. ഹരിതകർമ്മസേന മുഖേന ഹരിതമിത്രം ആപ്പ് ഉപയോഗിച്ചാണ് സർവേ നടത്തുന്നത്.  ഓരോ വാർഡിനെയും ഹരിതകർമ്മസേനാംഗങ്ങൾ എ.ഡി.എസ്, സി.ഡി.എസ്, ഓക്‌സിലറി ഗ്രൂപ്പ് എന്നിവരടങ്ങുന്ന രണ്ട്-മൂന്ന് ടീമുകളാണ് സർവേ നടത്തുന്നത്.
തദ്ദേശസ്വയംഭരണ വകുപ്പ്, കുടുംബശ്രീ, ശുചിത്വ മിഷൻ, ഇൻഫർമേഷൻ കേരള മിഷൻ എന്നിവ ഉൾപ്പെട്ട സമിതിയ്ക്കാണ് ജില്ലാതലത്തിൽ സർവേയുടെ നിരീക്ഷണ ചുമതല. ജൈവമാലിന്യ സംസ്‌ക്കരണ ഉപാധികളുടെ വിവരശേഖരണത്തിനൊപ്പം ഇനിയും ഹരിതമിത്രം ആപ്ലിക്കേഷനിൽ പേര് രജിസ്റ്റർ ചെയ്യേണ്ട വീടുകളെയും സ്ഥാപനങ്ങളെയും ഇതോടൊപ്പം ഹരിതമിത്രത്തിൽ എൻറോൾ ചെയ്യും. സർവേ ടീം അംഗങ്ങൾക്കുളള പരിശീലനം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പൂർത്തിയായി. സർവേയുടെ ഉദ്ഘാടനം വിജയപുരം ഗ്രാമപഞ്ചായത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻകുട്ടി നിർവഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, കുടുംബശ്രീ, ഇൻഫർമേഷൻ കേരളമിഷൻ പ്രതിനിധികൾ പങ്കെടുത്തു.

date