ജില്ലയിലെ ഉപഭോക്തൃ സംരക്ഷണ സമിതിയുടെ യോഗം ചേര്‍ന്നു
ജില്ലയിലെ ഉപഭോക്തൃ സംരക്ഷണ സമിതിയുടെ പ്രഥമ യോഗം തൃശ്ശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. എ.ഡി.എം ടി. മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിളളി ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. റേഷന്‍ വിതരണം സുഗമമാക്കുന്നതിനും, ഹോട്ടലുകളിലും, പച്ചക്കറി, മത്സ്യ, മാംസം തുടങ്ങിയ വില്‍പ്പനശാലകളിലും മിതമായ വിലയും ഗുണമേന്മയും ഉറപ്പ് വരുത്തുന്നതിനുമുളള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.
ജില്ലാ സപ്ലൈ ഓഫീസര്‍ പി.ആര്‍ ജയചന്ദ്രന്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍), സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍മാര്‍, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍, ഭക്ഷ്യസുരക്ഷ നോഡല്‍ ഓഫീസര്‍, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍, ഐ.ഒ.സി. അസിസ്റ്റന്റ് മാനേജര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉപഭോക്താക്കളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വി.എന്‍ നാരായണന്‍, രാധാകൃഷ്ണ മേനോന്‍, പ്രിന്‍സ് തെക്കന്‍, വില്‍സന്‍ പണ്ടാരവളപ്പില്‍, ജയിംസ് മുട്ടിക്കല്‍, എ.ജെ. ജോര്‍ജ്ജ്, എം.കെ. ഉണ്ണികൃഷ്ണന്‍, പി.ആര്‍ രജിത് എന്നിവരും സന്നിഹിതരായിരുന്നു.
- Log in to post comments