Skip to main content

പാർട് ടൈം ഹൈസ്‌കൂൾ ടീച്ചർ: പി.എസ്.സി. അഭിമുഖം

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട് ടൈം ഹൈസ്‌കൂൾ ടീച്ചർ (മലയാളം-കാറ്റഗറി നമ്പർ 444/2023) തസ്തികയിലേയ്ക്ക് ഒക്ടോബർ 10 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കോട്ടയം, എറണാകുളം ജില്ലാ ഓഫീസുകളിൽ യഥാക്രമം ജനുവരി 10, 17 തീയതികളിൽ നടത്തും. ഇതു സംബന്ധിച്ച് ഉദ്യോഗാർഥികൾക്ക് ഒ.ടി.ആർ പ്രൊഫൈൽ വഴിയും എസ് എം എസ് മുഖേനയും അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോയിൽ നിർദ്ദേശിച്ച തീയതിയിലും സമയത്തും സ്ഥലത്തും തിരിച്ചറിയൽ, യോഗ്യതകൾ, വെയിറ്റേജ്, കമ്മ്യൂണിറ്റി എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഉദ്യോഗാർഥികൾ നേരിട്ട് എത്തണം.  അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്.  അത് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഇന്റർവ്യൂ സമയത്ത് നൽകണം. വിശദവിവരത്തിന് ഫോൺ: 0481-2578278.

date