മുകുന്ദപുരം താലൂക്ക് റവന്യൂ റിക്കവറി ബാങ്ക് അദാലത്ത് ഇന്ന്
ബാങ്ക് അതോറിറ്റിയും മുകുന്ദപുരം താലൂക്കും ബാങ്ക് കുടിശ്ശികയിനത്തില്‍ റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കള്‍ക്കായി ജനുവരി 7, 10, 15 തീയ്യതികളില്‍ ബ്ലോക്ക് തലത്തില്‍ യഥാക്രമം വെളളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, വെള്ളാങ്കല്ലൂര്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, പുതുക്കാട്, ഇരിങ്ങാലക്കുട ബ്ലോക്ക് ഹാള്‍, മാപ്രാണം എന്നിവിടങ്ങളിലായി ബാങ്ക് മേള സംഘടിപ്പിക്കുന്നു. ബാദ്ധ്യത തീര്‍ക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന പരമാവധി ഇളവ് നല്‍കാന്‍ നടപടികളുണ്ടാകും. അടക്കാനുളള തുക കൂടി കയ്യില്‍ കരുതി അദാലത്തില്‍ നേരിട്ട് ഹാജരാകണമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. അദാലത്തില്‍ ഹാജരായി ബാദ്ധ്യത തീര്‍ക്കാത്തപക്ഷം കുടിശ്ശിക ഈടാക്കുവാനായി ഇനിയൊരറിയിപ്പ് കൂടാതെ കുടിശ്ശികക്കാരന്റെ സ്ഥാവരജംഗമ വസ്തുക്കളുടെ ജപ്തി നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
- Log in to post comments