Skip to main content

ഗതാഗത നിയന്ത്രണം

പുല്ലാനിക്കാട് - മംഗലം - പനങ്ങാട്ടുകര റോഡില്‍ കലുങ്കുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഇന്ന് (ജനുവരി 7) മുതല്‍ ആരംഭിക്കുന്നതിനാല്‍ പുന്നംപറമ്പ് മുതല്‍ വടക്കാഞ്ചേരി പളളി വരെയുളള റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് പൂര്‍ണ്ണമായും ബൈക്ക്, കാര്‍ തുടങ്ങിയ ചെറിയ വാഹനങ്ങള്‍ക്ക് ഭാഗികമായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഗതാഗതം തടസ്സപ്പെടുന്നതായിരിക്കുമെന്ന് വടക്കാഞ്ചേരി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു. വടക്കാഞ്ചേരിയില്‍ നിന്നും പുന്നംപറമ്പ്, ഭാഗത്തേക്കുളള ഭാര വാഹനങ്ങള്‍ ഓട്ടുപ്പാറ - വാഴാനി റോഡ് വഴിയും പുന്നംപറമ്പില്‍ നിന്നും വടക്കാഞ്ചേരി ഭാഗത്തേക്കുളള ഭാര വാഹനങ്ങള്‍ കരുമത്ര - ഓട്ടുപ്പാറ വഴിയിലൂടെയും തിരിഞ്ഞു പോകണം.

date