Skip to main content

ജില്ലാ നൈപുണ്യ പരിശീലനദാതാക്കളുടെ സമ്മേളനം  ജനുവരി 9 ന്

ജില്ലാ ഭരണകൂടം , ജില്ലാ നൈപുണ്യസമിതി, സംസ്ഥാന നൈപുണ്യവികസന മിഷൻ എന്നിവർ സംയുക്തമായി ജനുവരി9ന് നൈപുണ്യ പരിശീലന ദാതാക്കളുടെ സമ്മേളനം നടത്തുന്നു. തൊടുപുഴ  സിനമൺ കൗണ്ടി റെസിഡൻസിയിൽ നടക്കുന്ന പരിപാടി രാവിലെ 9 ന്  ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ  ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവില്‍ നൈപുണ്യ പരിശീലന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ചെറുതും വലുതുമായ എല്ലാ പൊതു - സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് സമ്മേളനം നടക്കുക. വികസന പദ്ധതികളുടെ ഭാഗമാകുന്നതിന് നൈപുണ്യ പരിശീലന സ്ഥാപങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുക, വിവിധ കേന്ദ്ര, സംസ്ഥാന പദ്ധതികള്‍ പരിചയപ്പെടുത്തുക, ജില്ലയിലെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളില്‍ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക,  വ്യവസായ മേഖലയ്ക്ക് ആവശ്യമായ നൈപുണ്യ ക്ഷമതയുള്ള ഉദ്യോഗാര്‍ത്ഥികളെ ലഭ്യമാക്കുക എന്നിവ പരിപാടിയുടെ ലക്ഷ്യമാണ്.
പങ്കെടുക്കാന്‍ താല്‍പര്യമുള്ള പരിശീലന സ്ഥാപനങ്ങള്‍ക്ക് ജനുവരി 7 വരെ രജിസ്‌ട്രേഷന്‍ നടത്താം. ചുവടെ ചേർത്തിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. https://forms.zohopublic.in/exesckase/form/REGISTRATIONFORM06/formperma/RglvufYR2giCde3Wx15ZgB_ctRgYas-0Bd66lFKzh6U .കൂടുതൽ വിവരങ്ങൾക്ക് 7306593243
 

 

date