ഐ & പി ആർ ഡി പെൻഷൻ പദ്ധതികൾ: *മാധ്യമപ്രവർത്തകരുടെയും പത്രപ്രവർത്തകേതര ജീവനക്കാരുടെയും ശ്രദ്ധയ്ക്ക്
പത്രപ്രവർത്തക/ പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയിൽ അംശദായം അടയ്ക്കുന്നവർ, നിലവിൽ പത്രപ്രവർത്തകരായി/ പത്രപ്രവർത്തകേതര ജീവനക്കാരായി തുടരുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതിന് വേണ്ടി, ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നുള്ള ആധികാരിക രേഖ വർഷത്തിൽ ഒരിക്കൽ വകുപ്പിൽ നൽകണമെന്ന് വ്യവസ്ഥയുണ്ട് (ബഹു. ഡയറക്ടറുടെ 19/2/2020ലെ എച്ച്2/34/2020/ഐ & പി ആർ നമ്പർ പരിപത്രം). കഴിഞ്ഞ ഒരു വർഷത്തിനിടെ രേഖ നൽകാത്തവർ പുതുവർഷത്തിൽ അംശദായം അടയ്ക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ഐ & പി ആർ ഡി കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പ്രമോദ് കുമാർ കെ.ആർ. അറിയിച്ചു.
സ്ഥാപനത്തിൻ്റെ ഓഫീസ് മുദ്ര പതിച്ച, തൊട്ടുമുമ്പു ലഭിച്ച പേസ്ലിപ്പ് അല്ലെങ്കിൽ സ്ഥാപനത്തിൻ്റെ പേരും ഔദ്യോഗിക മുദ്രയും ഉള്ള തൊഴിൽ സർട്ടിഫിക്കറ്റ് (Authorised Last pay slip/Employment certificate) ആണ് നൽകേണ്ടത്. എംപ്ലോയ്മെൻറ് സർട്ടിഫിക്കറ്റിൻ്റെ മാതൃക 4/5/2021 ലെ GO (Rt) No. 73/2021/I & PR, GO (Rt) No. 74/2021/I & PR
എന്നിവയിൽ ഉണ്ട്.
നിലവിൽ ഓൺലൈൻ (പെൻഷൻ സോഫ്റ്റ് വെയർ) വഴിയാണ് അംശദായം അടയ്ക്കുന്നത് എന്നതിനാൽ മേഖലാ/ജില്ലാ ഓഫീസ് മുഖേന അടവ് അംഗീകരിക്കുന്നതിന് വേണ്ടി ഓൺലൈനിൽ രേഖ അപ്‌ലോഡ് ചെയ്യാവുന്നതാണ്.
അപ്‌ലോഡിങ് സുഗമമാകുന്നതിനായി ഓൺലൈനിലെ ബന്ധപ്പെട്ട ഭാഗത്തിന്റെ സ്ക്രീൻഷോട്ട് ഇതോടൊപ്പം ചേർക്കുന്നു.
വെബ്സൈറ്റ് അഡ്രസ്:
- Log in to post comments