ജില്ലയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.
പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി മണ്ഡലാടിസ്ഥാനത്തിലുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി 1 യോഗ്യതാ തിയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് ജനുവരി ആറിന് പ്രസിദ്ധീകരിച്ചത്. ആകെ
34,01577 വോട്ടർമാരാണ് മലപ്പുറം ജില്ലയിൽ ഉള്ളത്. ഇതിൽ 17,00629 പുരുഷൻമാരും 17,00907 സ്ത്രീകളും 41 ഭിന്നലിംഗക്കാരുമാണ്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) അന്തിമ വോട്ടർ പട്ടിക വിവരങ്ങൾ ലഭ്യമാണ്. സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ബൂത്ത് ലെവൽ ഓഫീസ് എന്നിവിടങ്ങളിലും ലഭ്യമാണ്. എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും പാർട്ടി സെക്രട്ടറി/ പ്രസിഡൻ്റിൻ്റെ രശീതിയിൽ ജനുവരി ആറു മുതൽ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ / അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരിൽ നിന്നും കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
- Log in to post comments