Post Category
പാലാ നഗരസഭയിൽ വലിച്ചെറിയൽവിരുദ്ധവാരാചരണം
നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തൻ നിർവഹിച്ചു. സെന്റ് തോമസ് കോളജിലെ എൻ.എസ്.എസ.് വോളണ്ടിയർമാരുടെ സഹകരണത്തോടെ ജനറൽ ആശുപത്രി ബസ് സ്റ്റോപ്പ് മുതൽ കുരിശുപള്ളി കവല വരെ പ്ലാസ്റ്റിക്ക്, മറ്റ് വസ്തുക്കൾ നീക്കി ശുചീകരിച്ചു. വൈസ് ചെയർപേഴ്സൺ ലീന സണ്ണി പുരയിടം,
നഗരസഭാംഗം ബിജി ജോജോ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചിത്വ മിഷൻ ആർപി, കെ.എസ്.ഡബ്ലിയു.എം.പി. എൻജിനീയർ, ശുചീകരണ തൊഴിലാളികൾ, സർക്കാർ ജനറൽ ആശുപത്രിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, സെന്റ് തോമസ് കോളജിലെ എൻ.എസ്.എസ.് വോളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments