ജൈവമാലിന്യ സംസ്‌കരണ ഉപാധികളുടെ സര്‍വ്വേ തുടങ്ങി
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റ ഭാഗമായി ജൈവ മാലിന്യ സംസ്‌കരണ ഉപാധികളുടെ സര്‍വ്വേ നടത്തുന്നു. മലപ്പുറം ജില്ലയിലെ ജൈവ മാലിന്യ സംസ്‌കരണ ഉപാധികളുടെ സര്‍വേയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നിര്‍വഹിച്ചു. സിവില്‍ സ്റ്റേഷന്‍ ബി 3 ബ്ലോക്കിലെ ഉപാധികള്‍ ഹരിത മിത്രം ആപ്പ് മുഖേന ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എ.ഡി.എം മെഹറലി, അസി. ഡയറക്ടര്‍ ഷാജു, മലപ്പുറം മുനിസിപ്പല്‍ സെക്രട്ടറി ഹസീന, സി.സി.എം. മധു തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലുടനീളം 6 മുതല്‍ 12 വരെ നടക്കുന്ന സര്‍വ്വേയില്‍ ജൈവ മാലിന്യ സംസ്‌ക്കരണ ഉപാധികളുടെ സര്‍വേ നടത്തുകയും കുറവുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്യും.
അജൈവ മാലിന്യസംസ്‌കരണ സംവിധാനം മാത്രമാണ് ഇപ്പോള്‍ ഹരിത കര്‍മ്മസേന മുഖേന നടപ്പാക്കി വരുന്നത്. ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളും സമ്പൂര്‍ണ്ണമായി ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. എല്ലാ സ്ഥാപനങ്ങളും വീടുകളും ഇത്തരം ഉപാധികള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
- Log in to post comments