Skip to main content

എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ്

 ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റർ ജനുവരി ഒൻപതിന് (വ്യാഴാഴ്ച) രജിസ്‌ട്രേഷൻ ഡ്രൈവ് നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് വിവിധ സോഫ്റ്റ് സ്‌കില്ലുകളിലും കമ്പ്യൂട്ടറിലും പരിശീലനം നൽകും.  എല്ലാ മാസവും നടക്കുന്ന തൊഴിൽമേളകളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. വിശദവിവരത്തിന്  www.employabilitycentrekottayam എന്ന ഫേസ്ബുക് പേജ് സന്ദർശിക്കുക. ഫോൺ: 0481-2563451.
 

date