Skip to main content

ജില്ലയിലെ കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, പൊതുജനങ്ങൾക്ക് പരിശോധിക്കാൻ അവസരം

ആലപ്പുഴ: ജില്ലയിലെ 2025 ലെ കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ പരിഷ്കരിച്ച അന്തിമ വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു. ജില്ലയിൽ ആകെ 17,54,164 വോട്ടർമാരാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുളളത്. ഇതിൽ 8,38,664 പുരുഷൻമാരും 9,15,485 സ്ത്രീകളും 15 ട്രാൻസ് ജെൻഡേഴ്സും ഉൾപ്പടുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 56330 പേർ പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ട്. അന്തിമ വോട്ടർ പട്ടിക ജില്ലാ തലത്തിലും എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ വഴി വില്ലേജുകളിലും ceckerala.gov.in എന്ന വെബ്  സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുളളതാണ്.  പരിശോധിക്കാവുന്നതാണ്. പൊതുജനങ്ങൾക്ക് ഈ സംവിധാനങ്ങളിലൂടെ പരിശോധിക്കാവുന്നതാണ്.

date