Post Category
ഭിന്നശേഷിക്കാരിയായ അഞ്ജനക്ക് സർക്കാറിന്റെ കൈത്താങ്ങ് വേണം; സഹായം തേടി അമ്മ അദാലത്തിൽ
ഭിന്നശേഷിക്കാരിയായ മകൾക്ക് ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് മാതാവ് അദാലത്തിൽ. ‘കരുതലും കൈത്താങ്ങും’ കരുനാഗപ്പള്ളി താലൂക്ക് അദാലത്തിലാണ് ജന്മനാ കൈകാലുകൾക്ക് ശേഷിക്കുറവുള്ള 27കാരിയായ അഞ്ജനയുമായി മാതാവ് കരുനാഗപ്പള്ളി എസ്.വി മാർക്കറ്റ് പൊന്നാലയത്തിൽ കെ. ബീന എത്തിയത്. 2017ൽ സഹായത്തിനായി അപേക്ഷ നൽകിയിരുന്നെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് ഇതുവരെ ലഭിച്ചില്ലെന്ന് ഇവർ പറഞ്ഞു. തനിക്ക് മൂന്ന് മക്കളുണ്ടെന്നും ഉടൻ ധനസഹായത്തിന് നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു. അഞ്ജനയുടെ ഭിന്നശേഷി പെൻഷൻ മുടങ്ങിയതായും ഇവർ പരാതിപ്പെട്ടു. വിഷയത്തിൽ ഉടൻ ഇടപെട്ട് പരിഹാരം കാണാൻ മന്ത്രി ജെ. ചിഞ്ചുറാണി നിർദേശം നൽകി.
date
- Log in to post comments