റീ സര്‍വേ നടത്താത്തതിനാല്‍ ഭൂമി കൈമാറ്റം ചെയ്യാന്‍ കഴിയുന്നില്ലെന്ന്; പരാതിയുമായി ചിതറ നിവാസികള്‍
റീ സര്‍വേ നടത്താത്തതിനാല്‍ ഭൂമി കൈമാറ്റം ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി ചിതറ നിവാസികള്‍ അദാലത്തില്‍. പത്തനാപുരം താലൂക്ക് അതിര്‍ത്തിയിലുള്ള പ്രദേശം റീസര്‍വേ നടത്തി അതിര്‍ത്തി പുനര്‍നിര്‍ണയിക്കാത്തതിനാല്‍ വര്‍ഷങ്ങളായി തങ്ങള്‍ പ്രയാസപ്പെടുകയാണെന്നും നിലവില്‍ ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിയിലാണ് നികുതി അടക്കുന്നതെന്നും പരാതിക്കാരായ എസ്. അശോകന്‍, പടിഞ്ഞാറ്റിന്‍കര വീട്ടില്‍ വര്‍ഗീസ്, ഇടപ്പന കിഴക്കുംകര വീട്ടില്‍ സരോജിനി എന്നിവര്‍ അറിയിച്ചു. വസ്തുക്കള്‍ വില്‍ക്കാനോ അനന്തരാവകാശികള്‍ക്ക് നല്‍കാനോ കഴിയുന്നില്ല. 25ഓളം കുടുംബങ്ങളാണ് ഇതുകാരണം ദുരിതം അനുഭവിക്കുന്നത്. നിരവധി കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ ഉടന്‍ റീ സര്‍വേ നടത്തി പ്രശ്‌നപരിഹാരം വേണമെന്നും പരാതികളില്‍ ആവശ്യപ്പെട്ടു. പരാതി പരിശോധിച്ച മന്ത്രി ജെ. ചിഞ്ചുറാണി പരിശോധനക്ക് ലാന്‍ഡ് റവന്യൂ തഹസില്‍ദാരെ ചുമതലപ്പെടുത്തി.
(പി.ആര്‍.കെ നമ്പര്‍ 37/2025)
- Log in to post comments