Post Category
മുച്ചക്ര വാഹനം വേണമെന്ന ആവശ്യത്തിന് നടപടിക്ക് നിര്‍ദേശം
പതിനഞ്ചാം വയസ്സില്‍ വലതുകാല്‍ നഷ്ടപ്പെട്ട വെളിയം സ്വദേശി രഞ്ജിത്ത് മുച്ചക്രവാഹനത്തിനുള്ള അപേക്ഷയുമായാണ് കൊട്ടാരക്കര അദാലത്തിന് എത്തിയത്. തൊഴില്‍രഹിതനും ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്ന ഭിന്നശേഷികാരനായ രഞ്ജിത്തിന് കാല്‍ നഷ്ടപ്പെട്ടപ്പോള്‍ മുതല്‍ പത്താം ക്ലാസ് വിദ്യാഭ്യാസവും നിര്‍ത്തേണ്ടിവന്നു. ഇതേ ആവശ്യത്തിന് വെളിയം ഗ്രാമപഞ്ചായത്ത്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളില്‍ അപേക്ഷ നല്‍കിയെങ്കിലും പരിഹാരമായില്ല. മന്ത്രി കെ എന്‍ ബാലഗോപാല്‍ സദസ്സിലെത്തിയാണ് രഞ്ജിത്തിന്റെ പരാതി സ്വീകരിച്ചത്. ഉടനെ അപേക്ഷ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
(പി.ആര്‍.കെ നമ്പര്‍ 39/2025)
date
- Log in to post comments