Skip to main content

ആശ്വാസമായി അദാലത്ത്: 22 കുടുംബങ്ങൾക്ക് റേഷൻ കാർഡ്

കാർത്തികപ്പള്ളി  താലൂക്കിലെ 'കരുതലും കൈത്താങ്ങും' അദാലത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ 22 കുടുംബങ്ങൾക്ക് റേഷൻ കാർഡുകൾ വിതരണം ചെയ്തു.

15 അന്ത്യോദയ അന്നയോജന (എഎവൈ) റേഷൻ കാർഡുകളും ഏഴ് മുൻഗണനാ (പ്രയോറിറ്റി ഹൗസ്ഹോൾഡ് -പി എച്ച് എച്ച്) കാർഡുകളുമാണ് വിതരണം ചെയ്തത്. കാർഡ് കൈപ്പറ്റിയ  കാർത്തികപ്പള്ളി സ്വദേശിനി കെ രാധയുൾപെടെ
ഒട്ടേറെപ്പേർക്ക് പരാതി പരിഹാര അദാലത്ത്  വലിയൊരാശ്വാസമായി.

" അച്ഛന്റെയും അമ്മയുടെയും മരണശേഷം വർഷങ്ങളായി തനിച്ചാണ് എന്റെ ജീവിതം. 43 വയസ്സു മുതൽ ഞാൻ ഹൃദ്രോഗത്തിന് ചികിത്സയിലാണ്. എ എ വൈ കാർഡിന് വേണ്ടിയാണ് ഞാൻ അദാലത്തിൽ അപേക്ഷ നൽകിയത്. അത് ഒട്ടും പ്രയാസമില്ലാതെ അനുവദിച്ചും കിട്ടി. ഇത് എനിക്ക് വലിയൊരാശ്വാസമാണ്,"കാർത്തികപ്പള്ളി സ്വദേശിനി രാധ പറഞ്ഞു.

എഎവൈ  കാർഡ് അനുവദിച്ചു കിട്ടിയവർ: ആർ രമണി പത്തിയൂർ, കനകമ്മ പത്തിയൂർ, ലില്ലികുട്ടി  ചിങ്ങോലി, സഫിയ കാർത്തികപ്പള്ളി, രാധ കായംകുളം, രാധ പത്തിയൂർ, ഷീല ചിങ്ങോലി, സുഭദ്ര പത്തിയൂർ, മഹേശ്വരി ചേരാവള്ളി, രമ പത്തിയൂർ, കെ രാധ കാർത്തികപ്പള്ളി, രമണി പത്തിയൂർ, അബ്ദുൾ അസീസ് കാർത്തികപ്പള്ളി, ശങ്കരി ചിങ്ങോലി, രാജമ്മ ഹരിപ്പാട്.

പി എച്ച് എച്ച്  കാർഡ്  അനുവദിച്ചു കിട്ടിയവർ: സുരേന്ദ്രൻ പത്തിയൂർ, ഷാജി കരുവാറ്റ, സുദർശനൻ കാർത്തികപ്പള്ളി, വിശ്വംഭരൻ മുതുകുളം, ശശിധരൻ കരുവാറ്റ, രമ്യ ആറാട്ടുപുഴ, ശശിധരൻ കള്ളിക്കാട്.

date