Skip to main content

കോഴിക്കോട് ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ 26,57561 പേർ

-വർധിച്ചത് 74323 വോട്ടര്‍മാര്‍

 

പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം 2025-മായി ബന്ധപ്പെട്ട് ജില്ലയില്‍ അന്തിമ പട്ടിക ജനുവരി ആറിന് പ്രസിദ്ധീകരിച്ചു. 

അന്തിമ പട്ടികയില്‍ 1285257 പുരുഷന്‍മാരും 1372255 സ്ത്രീകളും 49 ട്രാന്‍സ്‌ജെന്‍ഡേഴ്സും ഉള്‍പ്പെടെ ആകെ 2657561 വോട്ടര്‍മാരാണുളളത്. ജില്ലയില്‍ 74323 വോട്ടര്‍മാര്‍ വര്‍ധിച്ചു. വോട്ടര്‍ പട്ടികയില്‍ 37556 യുവ വോട്ടര്‍മാരും 33966 ഭിന്നശേഷി വോട്ടര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്. 21336 വോട്ടര്‍മാര്‍ 80 വയസ്സിനു മുകളില്‍ ഉളളവരാണ്.

പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബിഎല്‍ഒമാര്‍ക്കും നിയമാനുസൃതം കൈമാറുന്നതിനായി എല്ലാ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ ഓഫീസുകളിലും എത്തിച്ചിട്ടുണ്ട്.

കരട് വോട്ടർപട്ടികയിന്മേൽ ഡിസംബര്‍ 20 വരെ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് തീര്‍പ്പാക്കിയിരുന്നു. 2024 ഒക്ടോബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ 2583238 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. കരട് പട്ടിക സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും ലഭിച്ച ആക്ഷേപങ്ങളും അപാകതകളും പരിഹരിച്ചതിന് ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.

ഇത് സംബന്ധിച്ച് ജില്ലാ കലക്ടറുടെ ചേമ്പറില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗവും ചേര്‍ന്നു.

date