Skip to main content

രവികൃഷ്ണന് ‘ആശ്വാസ കിരണമായി ’ കരുതലും കൈത്താങ്ങും ആദലത്ത്; വിവിധ ധനസഹായ പദ്ധതികളിൽപ്പെടുത്തി ധനസഹായവും

സാമൂഹ്യക്ഷേമ വകുപ്പ് ആശ്വാസ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തണം എന്ന ആവശ്യവുമായാണ് ഓട്ടീസം ബാധിതനായ രാവികൃഷ്ണനുമായി മാതാവ് ഗീത എത്തിയത്.  കുമാരപുരം പത്തിനെട്ടുപറ തോപ്പ് സ്വദേശിയായ രാവികൃഷ്ണന്റെ സംരക്ഷണം മാതാവാണ് നിർവഹിച്ചു പോരുന്നത്. 

ആശാകിരണം പദ്ധതിയിൽ അപേക്ഷ നൽകിയുള്ള കാത്തിരിപ്പിന് ഒരു അവസാനം തേടിയാണ് ഇവർ കരുതലും കൈത്താങ്ങും വേദിയിൽ എത്തിയത്. പരാതി പരിശോധിച്ച മന്ത്രി സജി ചെറിയാൻ അർഹത 
പരിശോധിച്ച ശേഷം 30 ദിവസത്തിനകം ആശകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ഗുണഫലം അനുവദിക്കാൻ ഉത്തരവായി. രവിയുടെ ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സാമൂഹ്യനീതി വകുപ്പിന്റെ തന്നെ സ്വശ്രയ, പരിരക്ഷ പദ്ധതികളിൽ ഉൾപ്പെടുത്തി 35,000 , ഒരു ലക്ഷം രൂപ വീതം അനുവദിക്കുവാനും മന്ത്രി ഉത്തരവിട്ടു.

date