Post Category
അസിസ്റ്റന്റ് യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്‌സ് സൗജന്യമായി പഠിക്കാം
കേരള സര്‍ക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ തൊഴില്‍ വികസന പരിശീലന സ്ഥാപനമായ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ചെറിയ കലവൂരില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കില്‍ ഹബ് പദ്ധതിയില്‍ ആരംഭിക്കുന്ന അസിസ്റ്റന്റ് യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റോടുകൂടിയ സൗജന്യ തൊഴില്‍ പരിശീലനത്തിന്
18 മുതല്‍ 45 വയസ്സ് വരെ പ്രായമുള്ള ഒന്‍പതാം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ജനുവരി 23 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ https://csp.asapkerala.gov.in/courses/assistant-yoga-instructor-pmkvy എന്ന ലിങ്ക് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495999682.
date
- Log in to post comments