ഡൌൺ സിൻഡ്രോം ബാധിതയായ നീതുവിന് ചികിത്സ സഹായം
കണ്ടലൂർ സ്വദേശിനി ജയ ഡൌൺ സിൺഡ്രോം ബാധിതയായ മകൾ നീതുവിനൊപ്പം കാർത്തിക്കപ്പള്ളി കരുതലും കൈത്താങ്ങും ആദലത്തു വേദിയിൽ എത്തിയത് മകളുടെ ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിനു മകൾക്ക് തൊഴിൽ ലഭിക്കുന്നത് ആവശ്യപ്പെട്ടാണ്.
ആവശ്യം പരിഗണിച്ച മന്ത്രി സജി ചെറിയാൻ നീതുവിന് പര്യാപ്തമാകുന്ന ഏതെങ്കിലും തൊഴിൽ കണ്ടെത്തി നൽകുവാൻ സാമൂഹ്യ നീതി വകുപ്പിനെ ചുമതല പെടുത്തി.
34 വയസുകാരിയായ നീതു ഡൌൺ സിൺഡ്രോം ബാധയെ തുടർന്ന് 60% ശാരീരിക വൈകല്യം നേരിടുന്നുണ്ട്. കൃത്യമായ ചികിത്സ മകളിൽ വലിയ വെത്യാസം കാണിക്കുന്നുണ്ട് എന്നും അമ്മ ജയ പറയുന്നു.
നീതുവിന്റെ ചികിത്സയ്ക്ക് സാമൂഹ്യനീതിവകുപ്പിന്റെ ഏറ്റവും ഉയർന്ന ചികിത്സ സഹായമായ പരിരക്ഷയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപയും അമ്മയ്ക്ക് തൊഴിലിനു സ്വശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തി 35,000 രൂപ അനുവദിക്കാനും മന്ത്രി ഉത്തരവായി.
അദാലത്തിൽ കൈകൊണ്ട തീരുമാനത്തിലൂടെ മകളുടെ ഭാവി സുരക്ഷിതമാക്കാൻ കഴിയും എന്ന പ്രത്യാശയിലാണ് നീതുവിനോടൊപ്പം അമ്മ ജയ ആദലത്തു വേദി വിട്ടത്.
- Log in to post comments