Post Category
ഡിസ്ട്രിക്റ്റ് കളക്ടേഴ്സ് ട്രോഫി ഇന്ന് (8)
എറണാകുളം ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യൻ സ്കൂളിനെ കണ്ടെത്താനായി ജില്ലാ ഭരണകൂടവും ഇന്റ൪നാഷണൽ ക്വിസിംഗ് അസോസിയേഷനും ചേ൪ന്ന് സംഘടിപ്പിക്കുന്ന ക്വിസ്സിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന് (ജനുവരി 8) രാവിലെ 9.30 ന് ഇടപ്പള്ളി അൽ-അമീൻ സ്കൂളിൽ നടക്കും.
ജില്ലയിലെ എട്ട് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. www.iqa.asia എന്ന പോർട്ടലിലൂടെ IQA ഏഷ്യ യിൽ ക്വിസ് പ്ലെയർ ആയി രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് മത്സരിക്കാം. ഒരു സ്കൂളിൽ നിന്നും പരമാവധി 5 ടീമുകളാണ് മത്സരിക്കുക. വിജയികൾക്ക് ജില്ലയിലെ ഔദ്യോഗിക ക്വിസ് ചാമ്പ്യൻ സ്കൂളിനുള്ള ഡിസ്ട്രിക്ട് കളക്റ്റേഴ്സ് ട്രോഫി ജില്ലാ കളക്ടർ സമ്മാനിക്കും. ജില്ലാ ചാമ്പ്യന്മാർ സംസ്ഥാന തല ഫൈനലിലേക്ക് യോഗ്യത നേടും. കൂടുതൽ വിവരങ്ങൾക്ക്: 79076 35399, iqakeralsqc@gmail.com
date
- Log in to post comments