Skip to main content

അദാലത്ത് അനുഗ്രഹമായി: കടമുറിക്ക് നമ്പർ ഇട്ട് നൽകുവാൻ ഉത്തരവായി

കായംകുളം നഗരസഭ സ്വദേശി ഉസ്മാൻകുഞ്ഞിന്റെ പുതുതായി പണിത കടമുറിക്ക്  മുനിസിപ്പൽ ഓഫീസിൽ കെട്ടിട നമ്പറിന് അപേക്ഷ നൽകിയെങ്കിലും നമ്പർ ലഭിച്ചിരുന്നില്ല. ഉസ്മാൻകുഞ്ഞിന്റെ പരാതി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് കരുതലും കൈത്താങ്ങും അദാലത്തിൽ പരിഗണിക്കുകയും നമ്പറിട്ട് നൽകുവാൻ ഉത്തരവാകുകയും ചെയ്തു.

കെ എം ബി ആർ ചട്ടം  33 പ്രകാരം 
വാണിജ്യകെട്ടിടത്തിന് വേണ്ട ഉയരം നിശ്ചിത മീറ്റർ ആണെന്നും നിലവിൽ  കടമുറിക്ക് അതില്ല എന്നുമാണ് മുനിസിപ്പൽ അധികാരികൾ ഉസ്മാൻകുഞ്ഞ്  നമ്പറിന് അപേക്ഷിച്ചപ്പോൾ  മറുപടി നൽകിയത്.

തുടർന്നാണ് ഉസ്മാൻകുഞ്ഞ് കരുതലും കൈത്താങ്ങും അദാലത്തിൽ പരാതി നൽകിയതും മന്ത്രി പരാതി തീർപ്പാക്കുകയും ചെയ്തത്.

date