Post Category
ഇന്‍ സ്റ്റോര്‍ പ്രൊമോട്ടര്‍ കോഴ്സിന് അപേക്ഷിക്കാം
സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി എസ്എസ്എല്‍സി പാസായ സ്ത്രീകള്‍ക്ക് മൂന്നുമാസം ദൈര്‍ഘ്യമുള്ള സൗജന്യ തൊഴില്‍ പരിശീലനവും (ഇന്‍ സ്റ്റോര്‍ പ്രൊമോട്ടര്‍)
ജോലിയും നല്‍കുന്നു. സംസ്ഥാന സര്‍ക്കാരും, കെയ്സും ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സിലും, ജില്ലാ സ്‌കില്‍ കമ്മിറ്റിയും സംയുക്തമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുക്കുന്ന 30 പേര്‍ക്കാണ് അവസരം. 18നും 45 നും ഇടയ്ക്ക് പ്രായമുള്ള ആലപ്പുഴ ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ അസല്‍ രേഖകളുമായി ചിത്തിര ബില്‍ഡിംഗ്, രജിസ്‌ട്രേഷന്‍ ഓഫീസ്, ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍, ആലപ്പുഴ എത്തേണ്ടതാണ്. അവസാന തീയതി ജനുവരി ഒന്‍പത്. ഫോണ്‍: 7510100900, 8943201001, 9995614851.
(പി.ആര്‍/എ.എല്‍.പി/96)
date
- Log in to post comments