Post Category
ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ്മ അസിസ്റ്റന്‍സ് പ്രോഗ്രാമിന് 31 വരെ അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ്മ അസിസ്റ്റന്‍സ,് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് പ്രോഗ്രാം, ഡിപ്ലോമ ഇന്‍ ലൈറ്റ് മ്യൂസിക് എന്നീ കോഴ്്സുകള്‍ക്ക് ഓണ്‍ലൈനായി ജനുവരി 31 വരെ അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസ്സ് ആണ് യോഗ്യത. കോഴ്‌സിന് ഒരു വര്‍ഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസ്സുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിങ് എന്നിവ കോഴ്‌സില്‍ ചേരുന്നവര്‍ക്ക് ലഭിക്കും https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയും. വിശദ വിവരങ്ങള്‍ www.srccc.in -ല്‍ ലഭ്യമാണ്. ഫോണ്‍ : 9447133740, 9847886828, 9072588860
date
- Log in to post comments