Post Category
തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ് ആർ സി കമ്മ്യൂണിറ്റി കോളജ് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാനുളള തീയതി ജനുവരി 31 വരെ നീട്ടി. പന്ത്രണ്ടാം ക്ലാസാണ് യോഗ്യത. ഒരു വർഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസുകൾ, പ്രാക്ടിക്കൽ ട്രെയിനിങ് എന്നിവ പ്രോഗ്രാമിൽ ചേരുന്നവർക്ക് ലഭിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരം www.srccc.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9447346597 (ഏറ്റുമാനൂർ), 9778574709 (ഈരാറ്റുപേട്ട), 6282565038 (പൊൻകുന്നം), 9447606622 (മണിമല).
date
- Log in to post comments