കുന്നംകുളം താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്ത്; 677 അപേക്ഷകള്‍ പരിഗണിച്ചു
കുന്നംകുളം ബഥനി സ്‌കൂള്‍ ഹാളില്‍ നടത്തിയ കുന്നംകുളം താലൂക്ക് തല കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ 677 അപേക്ഷകള്‍ പരിഗണിച്ചു. ഓണ്‍ലൈനായി 371 അപേക്ഷകളും നേരിട്ട് 303 അപേക്ഷകളും ലഭിച്ചു. ഓണ്‍ലൈനായി ലഭിച്ച 371 അപേക്ഷകളില്‍ 258 അപേക്ഷകള്‍ പരിഗണിച്ചു. 176 അപേക്ഷകര്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു എന്നിവരെ നേരില്‍ കണ്ടും പരാതികള്‍ ബോധിപ്പിച്ചു.
അദാലത്തില്‍ 303 അപേക്ഷകള്‍ പുതുതായി സ്വീകരിച്ചതില്‍ 170 അപേക്ഷകര്‍ മന്ത്രിമാരെ നേരില്‍ കണ്ട് പരാതി ബോധിപ്പിച്ചു. മുഴുവന്‍ പരാതികളിലും മന്ത്രിമാര്‍ അടിയന്തരമായി പരിഹാരം കാണുന്നതിനായി ബന്ധപ്പെട്ട വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അദാലത്തില്‍ മന്ത്രിമാരോടൊപ്പം എം.എല്‍.എ, ജനപ്രതിനിധികള്‍, സബ് കളക്ടര്‍, അസി. കളക്ടര്‍, വിവിധ വകുപ്പുകളിലെ ഉന്നതതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
- Log in to post comments