Post Category
കുത്താമ്പുള്ളി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കുത്താമ്പുള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിനു ചേലക്കര നിയോജക മണ്ഡലം എം.എൽ.എ യു. ആർ . പ്രദീപ് അധ്യക്ഷത വഹിച്ചു. ആർദ്രം പദ്ധതി വിഹിതമായ 14 ലക്ഷം രൂപയും എൻ.എച്ച് എം വിഹിതമായ 68.58 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. പുതിയ കെട്ടിടത്തിൽ ഒ.പി മുറികൾ , ലാബ് നിരീക്ഷണ മുറി, ഫാർമസി , ജീവിതശൈലീ രോഗനിർണ്ണയ ക്ലിനിക് , ശ്വാസ് , ആശ്വാസ് എന്നിവ പ്രവർത്തിക്കും. പുതിയ ലബോറട്ടറി കെ. രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്തു.
date
- Log in to post comments