Skip to main content

ജില്ലാ ക്ഷീരസംഗമം 'ക്ഷീരസ്മിതം' ജനുവരി 12, 13 തിയതികളിൽ

 തൃശൂർ ജില്ലാ ക്ഷീരസംഗമം 'ക്ഷീരസ്മിതം' ജനുവരി 12, 13 തിയതികളിൽ മതിലകം  ശ്രീനാരായണപുരം  തെക്കൂടൻ ബസാർ SB അവന്യു  കൺവെൻഷൻ സെൻ്ററിൽ വിപുലമായ പരിപാടികളോടെ നടത്തുമെന്ന്  ഇ.ടി ടൈസൺ മാസ്റ്റർ എംഎൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനുവരി 12 നു വിവിധ സെമിനാറുകൾ, നാട്ടു ശാസ്ത്രം - കർഷകശാസ്ത്രജ്ഞ മുഖാമുഖം, 50 ഓളം സ്റ്റാളുകളുള്ള 'ഡയറി എക്സ്പോ 2025' ഡയറി എക്സിബിഷൻ, വർണാഭമായ ഘോഷയാത്ര, സാംസ്കാരിക സായാഹ്നം എന്നിവ സംഘടിപ്പിക്കും. ജനുവരി 13 ന് രാവിലെ 9 നു ക്ഷീര കർഷകർക്കുള്ള സെമിനാർ ഉണ്ടായിരിക്കും. തുടർന്ന് 10 ന്  ശ്രീനാരായണപുരം SB അവന്യൂ കണ്‍വെന്‍ഷന്‍ സെന്റര്‍ തെക്കൂടന്‍ ബസാറിൽ നടക്കുന്ന പൊതു സമ്മേളനം  മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവ്വഹിക്കും. ഇ. ടി. ടൈസൺ മാസ്റ്റർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ റവന്യൂ ഭവന നി൪മ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ  സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. എം.പി, എം.എൽ.എ മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയുള്ള ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ബോർഡ് ചെയർമാൻമാർ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ധർ, ക്ഷീരസഹകാരികൾ, സഹകരണ സ്ഥാപന പ്രതിനിധികൾ, ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുക്കും.
ക്ഷീരമേഖലയുടെ പ്രാധാന്യം സ്കൂൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനായി  ജനുവരി 07-ന് മതിലകം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളില്‍  സ്കൂൾ വിദ്യാർത്ഥികൾക്കുളള വിവിധ മത്സരങ്ങൾ (ഉപന്യാസം, ചിത്രരചന, ഡയറി ക്വിസ് ) എന്നിവ സംഘടിപ്പിക്കും.
 

ജനുവരി 13ന് സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള മത്സരങ്ങളിലെ വിജയികൾക്കു സമ്മാനവിതരണവും, ക്ഷീ രമേഖലയിലെ വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ക്ഷീരകർഷകർ, ക്ഷീര സഹകാരികൾ എന്നിവരെ ആദരിക്കലും നടക്കും.

date