അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് ഒരുകോടി രൂപയുടെ ബസ് ടെര്‍മിനല്‍ നിര്‍മ്മിക്കും :ഡെപ്യൂട്ടിസ്പീക്കര്‍ *അടൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി 3.02 കോടി രൂപ അനുവദിച്ചു
അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് ഒരു കോടി രൂപ ചിലവഴിച്ച ബസ് ടെര്‍മിനല്‍ നിര്‍മിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. ഏറത്ത് പഞ്ചായത്തിലെ കെഎപി മൂന്നാം ബറ്റാലിയന്‍ കാര്യാലയത്തിലെ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 35 ലക്ഷം രൂപ അനുവദിച്ചു. കൊടുമണ്‍ ഗീതാഞ്ജലി വായനശാലയ്ക്ക് 35 ലക്ഷം രൂപയുടെ പുതിയ കെട്ടിടം നിര്‍മ്മിക്കും. കൊടുമണ്‍ പഞ്ചായത്തിലെ അറന്തക്കുളങ്ങര എല്‍പിഎസ് ന് 35 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മിക്കും. ഏറത്തു പഞ്ചായത്തിലെ ദീപ്തി സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ യാത്രാസൗകര്യത്തിനായി 25 ലക്ഷം രൂപ ചെലവഴിച്ച് പുതിയ സ്‌കൂള്‍ ബസ് വാങ്ങി നല്‍കും. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ അങ്കണവാടിക്ക് 27 ലക്ഷം രൂപയും പള്ളിക്കല്‍ അങ്കണവാടിക്ക് 20 ലക്ഷം രൂപയും ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 29 -ാം നമ്പര്‍ അങ്കണവാടിക്ക് 15 ലക്ഷം രൂപയും അനുവദിച്ച് പുതിയകെട്ടിടങ്ങള്‍ നിര്‍മ്മിക്കും. കടമ്പനാട് മണ്ണടി എച്ച്എസ് ആന്‍ഡ് വിഎച്ച്എസ്എസ് പാചകപ്പുര നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയും അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.
- Log in to post comments