Skip to main content

വെളിയങ്കോട് നാളെ (ജനുവരി 8) സുനാമി മോക് ഡ്രില്‍

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സുനാമി മോക് ഡ്രില്‍ നാളെ (ജനുവരി എട്ട്) രാവിലെ 9.45ന് വെളിയങ്കോട് പഞ്ചായത്തിലെ 17-ാം വാര്‍ഡിൽ നടക്കും. തീരദേശവാസികളെ സുനാമിയെ നേരിടുന്നതിന് സജ്ജമാക്കുന്ന പദ്ധതിയായ 'സുനാമി റെഡി പ്രോഗ്രാ'മിന്റെ മൂന്നാം ഘട്ടമാണ് മോക്ക് ഡ്രില്‍. ദുരന്തനിവാരണ വകുപ്പ്, പോലീസ്, ഫയര്‍ ഫോഴ്‌സ്, ആരോഗ്യം, ഫിഷറീസ്, കോസ്റ്റ് ഗാര്‍ഡ്, തുടങ്ങിയ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ട് താലൂക്ക് തല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് മോക്ക് ഡ്രില്‍ നടത്തുന്നത്. മോക്ക് ഡ്രില്ലിന് മുന്നോടിയായുള്ള ടേബിള്‍ ടോപ് എക്‌സര്‍സൈസ് വെളിയംകോട് അല്‍തമാം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജനുവരി മൂന്നിന് നടന്നിരുന്നു. കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളിലായി തിരഞ്ഞെടുക്കപ്പെട്ട ഒമ്പതു ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.  ശക്തമായ തീരശോഷണം നേരിടുന്നതിനാലാണ് വെളിയങ്കോട് തീരമേഖലയെ ജില്ലയില്‍ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയിരുന്നു.

date