Skip to main content
മണ്ണടി മുല്ലവേലി അങ്കണവാടിയുടെ പുതിയ കെട്ടിടം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

അടൂര്‍ മണ്ഡലത്തില്‍ ആധുനിക രീതിയില്‍ അങ്കണവാടികള്‍ നിര്‍മിക്കും : ഡെപ്യൂട്ടി സ്പീക്കര്‍

അടൂര്‍ മണ്ഡലത്തിന്‍ ആധുനിക രീതിയില്‍  അങ്കണവാടികള്‍ നിര്‍മിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ . എം. എല്‍. എ ആസ്തി വികസനഫണ്ട് 10 ലക്ഷം രൂപയും കടമ്പനാട് ഗ്രാമപഞ്ചായത്തിന്റെ നാല് ലക്ഷം രൂപയും വിനിയോഗിച്ച് മണ്ണടി മുല്ലവേലി അങ്കണവാടിക്ക് നിര്‍മിച്ച് നല്‍കിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷയായി . ജില്ലാ പഞ്ചായത്ത് അംഗം സി. കൃഷ്ണകുമാര്‍, വൈ: പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ദു ദിലീപ്, വി. എന്‍. വിഷ്ണു, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ലത തുടങ്ങിയവര്‍ പങ്കെടുത്തു.

date