Skip to main content

അനന്യം പദ്ധതി: പരിശീലന ക്യാമ്പ് ഉദ്ഘാടനം നാളെ (ജനുവരി 9)

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സാമൂഹികമായും, സാമ്പത്തികമായും മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒരു കലാ ടീം രൂപീകരിക്കുന്നതിനായി അനന്യം എന്ന പേരിൽ ഒരു പദ്ധതി സാമൂഹ്യനീതി വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് കലാഭിരുചിയുള്ള മേഖല തിരിച്ചറിഞ്ഞ് ആവശ്യമായ പരിശീലനം നൽകി സർക്കാർ/ പ്രാദേശിക സർക്കാർ നടത്തുന്ന വിവിധ കലാപരിപാടികളിൽ കലാപ്രകടനത്തിന് അവസരം ഒരുക്കുക എന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. സംഗീതം, അഭിനയം, നാടോടി കലകൾ, വിവിധ നൃത്തരൂപങ്ങൾ എന്നിവയിൽ പ്രാവീണ്യവും വൈദഗ്ധ്യവുമുള്ള 30 ട്രാൻസ്ജെൻഡർ വ്യക്തികളെയാണ് പ്രസ്തുത കലാടീമിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. അനന്യം പദ്ധതി പ്രകാരം രൂപീകരിച്ച കലാ ടീമിന്റെ പരിശീലന ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 9ന് വൈകിട്ട് 5 മണിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു വട്ടിയൂർക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ വച്ച് നർവഹിക്കും.

പി.എൻ.എക്സ്. 115/2025

 

date