ക്ഷയരോഗനിര്‍മ്മാര്‍ജ്ജന ക്യാമ്പയിന് ആരംഭിച്ചു
ക്ഷയരോഗനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ജില്ലാ ക്ഷയരോഗകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ 100ദിന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. പൊതുജന പങ്കാളിത്തത്തോടെ മാര്‍ച്ച് 24വരെയാണ് പരിപാടികള്‍.
രോഗസാധ്യതകൂടിയ ഗ്രൂപ്പിനെ കണ്ടെത്തി നേരത്തെയുള്ള രോഗ നിര്‍ണയം, ചികിത്സ, പോഷകാഹാരവും തുടര്‍നിരീക്ഷണവും, പുതിയ രോഗികള്‍ ഇല്ലാത്ത സാഹചര്യം, പ്രതിരോധചികിത്സ, പ്രതിരോധശീലങ്ങള്‍ തെറ്റിദ്ധാരണ- വിവേചനം ഒഴിവാക്കുന്നതിനുള്ള ബോധവല്‍ക്കരണം തുടങ്ങിയവയാണ് പ്രധാനമായി നടത്തുന്നത്.
രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമ, രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന പനി, വിറയല്‍, ശരീരംക്ഷീണിക്കുക, ഭാരംകുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തം കലര്‍ന്ന കഫം, വിശപ്പില്ലായ്മ എന്നിവയാണ് ക്ഷയരോഗലക്ഷണങ്ങള്‍. രോഗനിര്‍ണയം, ചികിത്സ തുടങ്ങിയവ സര്‍ക്കാര്‍ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യആശുപത്രികളിലും സൗജന്യമായി ലഭിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.
- Log in to post comments