Skip to main content

കരുതലും കൈത്താങ്ങും: ഏറനാട് താലൂക്ക് അദാലത്ത് 10 ന്

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി നടത്തുന്ന 'കരുതലും കൈത്താങ്ങും' ഏറനാട് താലൂക്ക് തല പരാതി പരിഹാര അദാലത്ത് ജനുവരി 10 ന് മഞ്ചേരി ടൗൺഹാളിൽ നടക്കും.

കൊണ്ടോട്ടി,  തിരൂരങ്ങാടി താലൂക്ക് തല  പരാതി പരിഹാര അദാലത്തുകൾ ജനുവരി 13, 14 തീയതികളിൽ നടക്കും.    കൊണ്ടോട്ടി താലൂക്ക് അദാലത്ത് കൊണ്ടോട്ടി ഹജ്ജ് ഹൗസിലും തിരൂരങ്ങാടി അദാലത്ത് കൂരിയാട് ജെംസ് പബ്ലിക് സ്കൂളിലുമാണ് നടക്കുന്നത്.

മന്ത്രിമാരായ വി അബ്ദുറഹിമാൻ, പി എ മുഹമ്മദ് റിയാസ് എന്നിവർ നേതൃത്വം നൽകും. രാവിലെ 9.30ന് ആരംഭിക്കുന്ന അദാലത്തിൽ മുൻകൂറായി പരാതി നൽകിയവരെയാണ് മന്ത്രിമാർ നേരിൽ കേൾക്കുക. പുതിയ പരാതികൾ നൽകുന്നതിനും സംവിധാനം ഉണ്ടാകും.
 
'കരുതലും കൈത്താങ്ങും' അദാലത്ത് ജില്ലയിലെ നാല് താലൂക്കുകളിലാണ് ഇതിനകം പൂർത്തിയായത്.

date