Skip to main content
Ulikkal

ഉളിക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

ഉളിക്കൽ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന്റെ ചിരകാല സ്വപ്നമായിരുന്ന ഓപ്പൺ ഓഡിറ്റോറിയം യാഥാർഥ്യമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിർമ്മാണം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷനായി. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഷാജി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി ജോസഫ് ഉപഹാര സമർപ്പണം നടത്തി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ് ലിസി, ഗ്രാമപഞ്ചായത്ത് അംഗം രതീഭായ് ഗോവിന്ദൻ, പ്രിൻസിപ്പൽ മിനി നമ്പ്യാർ, ഹെഡ്മാസ്റ്റർ എം.വി സുനിൽകുമാർ, പിടിഎ പ്രസിഡന്റ് ഷൈൻ ഐ ടോം, മദർ പിടിഎ പ്രസിഡന്റ് ഹസീന നാസർ, സ്റ്റാഫ് സെക്രട്ടറിമാരായ എസ്.കെ രാധാകൃഷ്ണൻ, നോബിൾ തോമസ,് എസ്ആർജി കൺവീനർ ടി.ഡി സുരേഷ് കുമാർ, സ്‌കൂൾ പാർലമെന്റ് ചെയർപേഴ്സൺ റിഫ്ത, റെജി വർഗീസ് ചക്കാലക്കൽ, റോയി പുളിക്കൽ, കെ.വി ഷാജി തുടങ്ങിയവർ പങ്കെടുത്തു.

date