Post Category
അതിഥി ആപ്പ് രജിസ്ട്രേഷൻ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു
അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനും തിരിച്ചറിയൽ കാർഡ് അനുവദിക്കലിനുമായി അതിഥി ആപ്പ് രജിസ്ട്രേഷൻ ഹെൽപ് ഡെസ്‌ക് ജില്ലാ ലേബർ ഓഫീസിൽ ആരംഭിച്ചു. ആധാർ കാർഡിന്റെ പകർപ്പ് സഹിതം തൊഴിലാളി നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യാം. എല്ലാ ദിവസവും ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെ ജില്ലാ ലേബർ ഓഫീസിൽ രജിസ്ട്രേഷൻ നടത്തും. അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിട ഉടമകൾ, കരാറുകാർ, പി.ഡബ്ല്യൂ.ഡി. അടക്കമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്ന കരാറുകാർ എന്നിവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്മെന്റ്) അറിയിച്ചു. ഫോൺ : 0497 2700353, അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 1-8547655313
date
- Log in to post comments