Post Category
എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം
വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ സാധിക്കാതിരുന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 50 വയസ്സില്‍ അധികരിക്കാത്ത ഉദ്യോഗാര്‍ഥികളുടെ രജിസ്ട്രേഷന്‍ സീനിയോരിറ്റി നഷ്ടപ്പെടാതെ മാര്‍ച്ച് 18 വരെ പുതുക്കാം. ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ്, ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, യുഡിഐഡി കാര്‍ഡ് എന്നിവ സഹിതം കുട്ടനാട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടോ ദൂതന്‍ മുഖേനയോ ഹാജരായി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0477-2704343.
(പി.ആര്‍/എ.എല്‍.പി/99)
date
- Log in to post comments