Post Category
ജില്ലാ കേരളോത്സവം സമാപന സമ്മേളനം നാളെ (ജനുവരി 10)
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും നെഹ്റു യുവകേന്ദ്രയും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്റെ സമാപന സമ്മേളനം നാളെ (ജനുവരി 10) വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ സമ്മാന വിതരണം നടത്തും. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷയാകും. ഡിസംബര്‍ 27 മുതല്‍ 31 വരെയാണ് വിവിധ വേദികളിലായി കേരളോത്സവം അരങ്ങേറിയത്. സ്ഥിരംസമിതി അധ്യക്ഷര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 96/2025)
date
- Log in to post comments