Skip to main content

അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം

 

പാലക്കാട് ജില്ലാപഞ്ചായത്ത് പട്ടികജാതി വികസന ഓഫീസ് മുഖേന 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ``അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം'' എന്ന പദ്ധതി പ്രകാരം പ്രവൃത്തി പരിചയം നേടുന്നതിന്   പട്ടികജാതി ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  ബി.എസ്.സി നഴ്‌സിങ് (സ്റ്റൈപ്പന്റ്: പ്രതിമാസം 10,000 രൂപ, നഴ്‌സിങ് ജനറല്‍ (സ്റ്റൈപ്പന്റ്: പ്രതിമാസം 8,000 രൂപ), ഡി.എം.എല്‍.ടി/ ഫാര്‍മസി/ റേഡിയോഗ്രാഫര്‍ തുടങ്ങിയ പാരാമെഡിക്കല്‍ യോഗ്യതകളുള്ളവര്‍ (സ്റ്റൈപ്പന്റ്: പ്രതിമാസം 8,000 രൂപ),  ബി.ടെക്-സിവില്‍/ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് (സ്റ്റൈപ്പന്റ്: പ്രതിമാസം 10,000 രൂപ) , ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ് (സ്റ്റൈപ്പന്റ്: പ്രതിമാസം 8,000 രൂപ), ഐ.ടി.ഐ (സ്റ്റൈപ്പന്റ്: പ്രതിമാസം 7,000 രൂപ) എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജാതി-റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്-ബാങ്ക് പാസ് ബുക്ക്- ആധാര്‍ കാര്‍ഡ്- വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ പകര്‍പ്പുകളും സമര്‍പ്പിക്കണം. അപേക്ഷകള്‍ ജനുവരി 18 നു മുമ്പ് ജില്ലാ പട്ടികജാതി ഓഫീസില്‍ ലഭിക്കണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.

date