കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതിക്ക് കീഴില്‍ കാര്‍ഷികയന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിള സംസ്കരണ, മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 മുതല്‍ 60 ശതമാനം വരെ സാമ്പത്തിക സഹായം അനുവദിക്കും. കര്‍ഷകരുടെ കൂട്ടായ്മകള്‍, എസ്.എച്ച്.ജികള്, എഫ്.പി.ഒകള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയ്ക്ക് കാര്‍ഷികയന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ (കസ്റ്റം ഹയറിംഗ് സെന്ററുകള്‍) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായം ലഭിക്കും. യന്ത്രവല്‍ക്കരണ തോത് കുറവായ പ്രദേശങ്ങളില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഫാം മെഷിണറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് പത്ത്ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കില്‍ എട്ട് ലക്ഷം രൂപയും സാമ്പത്തിക സഹായം അനുവദിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി ജനുവരി 15 മുതല്‍ https:// agrimachinery.nic.in/index എന്ന വെബ്സൈറ്റ് മുഖേന നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുളള സഹായങ്ങള്‍ക്കും ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കൃഷിഭവന് എന്നിവയുമായി ബന്ധപ്പെടാം. ഫോണ്‍ -9539630981, 7907358168, 9383472051, 0497-2965150, 9383472050, ഇ-മെയില്‍- aeeknr.agri@kerala.gov.in
- Log in to post comments