Skip to main content

കെടാവിളക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

 

സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ബി.സി. വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം  1500- രൂപ വീതം അനുവദിക്കുന്ന കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍  www.egrantz.kerala.gov.in ല്‍ ലഭ്യമാണ്. മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 90 ശതമാനമോ അതിലധികമോ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപ. ജനുവരി 20 നകം അപേക്ഷ പൂരിപ്പിച്ച് സ്‌കൂളില്‍ സമര്‍പ്പിക്കണം. സ്‌കൂള്‍ അധികൃതര്‍ ജനുവരി 31 നകം ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കണം.ഫോണ്‍: 0491 2505663.

date