ജോബ് ഡ്രൈവ്
പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള കസ്റ്റമര്‍ സപ്പോര്‍ട്ട് അസ്സോസിയേറ്റ് മാനേജര്‍, റിസപ്ഷനിസ്റ്റ് മാര്‍ക്കറ്റിങ് ബോയ്, ബില്ലിംഗ് സ്റ്റാഫ്, റൂം ബോയ്, ഡെലിവറി ബോയ് എന്നീ ഒഴിവുകള്‍ നികത്തുന്നതിനായി ജനുവരി 16 ന് രാവിലെ 10 ന് പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അഭിമുഖം നടക്കും. പ്ലസ് ടു, ഡിഗ്രി, എംബിഎ,എംസിഎ, ഹോട്ടല്‍ മാനേജ്മന്റ് ഡിപ്ലോമ, യോഗ്യത ഉള്ള, എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നവര് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റതവണ രജിസ്ട്രേഷന് ഫീസായി 250 രൂപയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീത്, ബയോഡാറ്റ കോപ്പി എന്നിവ ഹാജരാക്കണം. ഫോണ്‍: 0491 2505435, 8289847817.
- Log in to post comments