Skip to main content

പ്രോജക്ട് അസിസ്റ്റൻ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2026 ഡിസംബര്‍ ഒന്നു വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ഡെവലപ്‌മെന്റ് ഓഫ് പന്‍ഡാനസ് ബേസ്ഡ് പ്രോട്ടോകോള്‍സ് ഫോര്‍ ഇക്കോസിസ്റ്റം റെസ്‌റ്റൊറേഷന്‍ ആന്‍ഡ് ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ (ഇക്കോ- ആര്‍ ഡി ആര്‍ ആര്‍) - ല്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് ജനുവരി 17 ന് രാവിലെ 10 ന് അഭിമുഖം നടത്തും. ഫസ്റ്റ് ക്ലാസോടെ ബോട്ടണി അല്ലെങ്കില്‍ ബയോടെക്‌നോളജി എന്നീ വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. 36 വയസ്സില്‍ കൂടാത്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. രണ്ട് ഒഴിവുകളാണുള്ളത്. വെബ്‌സൈറ്റ്: www.kfri.res.in

date