Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ തൃശൂര്‍ റെസ്റ്റ് ഹൗസ് സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കാന്റീന് ഫെബ്രുവരി ഒന്നു മുതല്‍ രണ്ട് വര്‍ഷത്തേക്ക് പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്തു നടത്താന്‍ ഈ മേഖലയില്‍ മുന്‍പരിചയമുള്ള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. രണ്ട് വര്‍ഷക്കാലത്തേക്കുള്ള പാട്ടത്തുക, മേല്‍വിലാസം, ഒപ്പ്, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ ജനുവരി 20 ന് രാവിലെ 11 ന് മുമ്പായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, തൃശൂര്‍ - 680 020 എന്ന വിലാസത്തില്‍ ലഭിക്കണം. എല്ലാ ദിവസവും രാവിലെ 7 മുതല്‍ രാത്രി 8 വരെയാണ് കാന്റീന്റെ പ്രവര്‍ത്തനസമയം. ഫോണ്‍:0487 2333030.
date
- Log in to post comments