Skip to main content

പാലിയേറ്റീവ് കെയര്‍ നേഴ്‌സ് ഒഴിവ്

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സിന്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബി. എസ്. സി നഴ്‌സിംഗ്,  ജി.എന്‍.എം., എ.എന്‍.എം, എന്നിവയില്‍ ഏതെങ്കിലും കോഴ്‌സ് പാസ്സായ പാലിയേറ്റീവ് നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റും നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 41 വയസ് കവിയാത്ത എറണാകുളം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജനുവരി 14 മുമ്പ് രജിസ്റ്റര്‍ ചെയ്യണം. 24520 രൂപയാണ് ശമ്പളം.

date